---
title: "കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം."
english_title: "Lakhs of rupees lost in fire at construction company's godown in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334491/Lakhs of rupees lost in fire at construction company's godown in Kannur"
published_at: "2026-01-03T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958857117452_1001047237.jpg"
keywords: []
---

# കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം.

> **Lead Summary:** കടമ്പൂർ പനോന്നേരി കമ്മാരംപറമ്പിൽ ആർ.നിധിൻ ചന്ദ്രൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സി. എം.കെ കൺസ്ട്രക്ഷൻ ഗോഡൗണിൽ രാത്രി 8.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. മെഷീനുകൾ, ജനറേറ്ററുകൾ.

## Article Content

കടമ്പൂർ പനോന്നേരി കമ്മാരംപറമ്പിൽ ആർ.നിധിൻ ചന്ദ്രൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സി. എം.കെ കൺസ്ട്രക്ഷൻ ഗോഡൗണിൽ രാത്രി 8.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. മെഷീനുകൾ, ജനറേറ്ററുകൾ.

ഓയിൽ തുടങ്ങിയ വസ്‌തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഏതോ മെഷീനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടി ത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഇവിടെ നിന്നുണ്ടായ തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.

ഗോഡൗണിൻ്റെ പകുതിഭാഗവും കത്തിനശിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സീനിയർ ഹയർ റെസ്ക്യൂ‌ ഓഫീസർമാരായ സുകുമാരൻ, വി.കെ.അഫ്‌സൽ എന്നി വരുടെ നേത്യത്വത്തിൽ കണ്ണൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൂന്ന് മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചത്. കെ.എസ്. ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സേനാംഗങ്ങളായ കെ.പ്രിയേഷ്, വി.കെ.റസീഫ്, മിഥുൻ എസ്. നായർ, വിഷ്‌ണു, സച്ചിൻ, എ.പ്രിയേഷ്, വിജേഷ്, ജിബിൻ എന്നീ വരും തീയണച്ച സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334491/Lakhs of rupees lost in fire at construction company's godown in Kannur)